ഹോംസ്റ്റേ നടത്തിപ്പിനായി നൽകിയ അഡ്വാൻസ് തുക തിരികെ ലഭിക്കാതെ ദുരിതത്തിലായ അമ്മയ്ക്കും മകൾക്കും സഹായവുമായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പോലീസിന് മന്ത്രി നിർദ്ദേശം നൽകി. നെടുമങ്ങാട് സ്വദേശികളായ നസീറ ബീവിയും മകൾ നെവിൻ സുൽത്താനയും ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള ഒരു കെട്ടിടത്തിൽ ഹോംസ്റ്റേ നടത്തുന്നതിനായി ഷൈജു അബ്ബാസുമായി കഴിഞ്ഞ ജൂലൈ 10-ന് ഒരു കരാറിൽ ഏർപ്പെട്ടിരുന്നു.