പത്തനംതിട്ട: കേരള കോൺഗ്രസ് -എം ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി. സംഘടനാ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ കോന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് ക്യാപ്റ്റൻ സി.വി. വർഗീസ് എന്നിവർ പാർട്ടിയിൽ നിന്നും രാജിവച്ചു.. എൽഡിഎഫിൽ ഘടകകക്ഷിയെന്ന നിലയിൽ ക്രിയാത്മകമായി ഇടപെടൽ നടത്താൻ കേരള കോൺഗ്രസ് എമ്മിനു കഴിയുന്നില്ലെന്ന് ഇരുവരും കുറ്റപ്പെടുത്തി