ഡാൻസാഫ്, കളമശ്ശേരി പോലീസ് എന്നിവരുടെ സംയുക്ത പരിശോധനയിൽ 19.79 ഗ്രാം എം ഡി എം എയുമായി യു ട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം പട്ടത്താനം സ്വദേശി ഹാരിസ് എന്ന ആളെയാണ് കുസാറ്റ് പരിസരത്ത് നിന്ന് മയക്കുമരുന്നുമായി പിടികൂടിയത്. വിദ്യാർഥികൾക്ക് അടക്കം സ്ഥിരമായി എം ഡി എം എ എത്തിച്ച് കൊടുക്കുന്ന മയക്കുമരുന്ന് കച്ചവടക്കാരനാണ് ഹാരിസ് എന്ന് കളമശ്ശേരി സി ഐ വൈകിട്ട് 3.30 ന് സ്റ്റേഷനിൽ പറഞ്ഞു. പ്രദേശത്ത് മയക്കുമരുന്ന് കച്ചവടം നടക്കുന്നു എന്നും അപരിചിതർ പ്രദേശത്ത് സ്ഥിരമായി എത്തുന്നു എന്നുമുള്ള വിവരത്തിന്റെ അടിസ്താനത്തിലായിരുന്നു പരിശോധന