പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ വീണ്ടും വാഹനാപകടം. മണ്ണാർക്കാട് കരിങ്കല്ലത്താണിയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. റോഡിലൂടെ വന്ന ലോറി നിയന്ത്രണംവിട്ട് റോഡിന് കുറുകെ മറിയുകയായിരുന്നു. ലോറിയിൽ വലിയ ലോഡ് ഉണ്ടായിരുന്നു. ലോറി മറിഞ്ഞതിനെ തുടർന്ന് ഇവ റോഡിൽ ചിതറി. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. ലോറി മറിഞ്ഞത്തിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.