വെസ്റ്റ് മങ്ങാട് സ്വദേശി റജീഷ്, തലക്കോട്ടുകര സ്വദേശി നസിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുമായി ഇരുവരും പിടിയിലായത്. പ്രതികൾക്ക് രാസ ലഹരി ലഭിച്ചതിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.