കണ്ണൂർ അലവിലിൽ വയോധികരായ ഭാര്യയയെ ഭർത്താവിനെയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അനന്തൻ റോഡിലെ കല്ലാളത്തിൽ പ്രേമരാജൻ - 75 വയസ്സ്, ഭാര്യ എ കെ ശ്രീലേഖ -69 വയസ്സ് എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച്ച വൈകിട്ട് 5 മണിക്ക് ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ സിറ്റി പോലീസ് സ്ഥലത്തെത്തി. മൃതദ്ദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക് മാറ്റി.