മർദ്ദനത്തിൽ പങ്കാളികളായ പോലീസുകാരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണമെന്നും, ക്രിമിനൽ കേസ് എടുക്കണമെന്നും മർദ്ദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് ആവശ്യപ്പെട്ടു. കുന്നംകുളത്തെ കോൺഗ്രസ് ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്പെൻഷൻ എന്ന നടപടിയിൽ തൃപ്തനല്ല. നാല് പേരെയല്ല അഞ്ച് പേരെയും സർവീസിൽ നിന്നു പിരിച്ചു വിടണം. അഞ്ച് പോലീസുകാരെയും പിരിച്ച് വിടും വരെ പോരാടും.