കൊടകര വല്ലപ്പാടി സ്വദേശി വട്ടംപറമ്പിൽ വീട്ടിൽ സന്തോഷിനെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഓണത്തിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനകൾ നടത്തിവരവെയാണ് ഇയാളെ കൊടകര വല്ലപ്പാടിയിൽ വെച്ച് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടികൂടിയത്. മദ്യക്കുപ്പികൾ പിടിച്ചെടുത്ത് ഇയാൾക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.