എതിർ ദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷ റോഡിലും, കാറ് സമീപത്തെ താഴ്ചയിലേക്കും മറിഞ്ഞു. അപകടത്തിൽ ഇരു വാഹനങ്ങളിലെയും യാത്രികർക്ക് പരിക്കേറ്റുവെങ്കിലും ഗുരുതരമല്ല.ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.