പാലക്കാട് പുതുപ്പെരിയാരത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ്. ഇന്ന് രാവിലെയാണ് മീരയുടെ മരണവിവരം അറിയുന്നത്. ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിൽ നിന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോള്‍ അവിടെ ഭര്‍ത്താവോ അവരുടെ കുടുംബാംഗങ്ങളോ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഏറെനാളായി മീര ഭര്‍ത്താവിൽ നിന്ന് അതിക്രമം നേരിടുന്നുണ്ടെന്നും ബന്ധു പറഞ്ഞു. അടുത്തകാലത്താണ് മീര ഈ വിവരം ബന്ധുക്കളെ അറിയിച്ചത്.