തൃശൂർ നടുവിലാലിൽ നടന്ന കൊടിയേറ്റം കോർപ്പറേഷൻ മേയർ എം കെ വർഗീസ് നിർവഹിച്ചു. ഭിന്നശേഷി കലാകാരന്മാരുടെ കൂട്ടായ്മയായ കോലഴി പൂമ്പാറ്റ കലാ പീഠത്തിലെ മേളക്കാരുടെ പുലി താളത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കൊടിയേറ്റം. പുലികളിയുടെ നടത്തിപ്പിനായി കോർപ്പറേഷൻ ഒരുങ്ങിക്കഴിഞ്ഞെന്ന് മേയർ പറഞ്ഞു. ഇത്തവണ ഓരോ ടീമിനും തൃശൂർ കോർപ്പറേഷൻ മൂന്നുലക്ഷത്തി ഇരുപതിനായിരം രൂപ വീതമാണ് ധനസഹായം നൽകുന്നത്. ഇതിന്റെ അഡ്വാൻസ് തുക കഴിഞ്ഞദിവസം ഓരോ ടീമിനും നൽകിയതായും മേയർ അറിയിച്ചു.