തമിഴ്നാട് കോയമ്പത്തൂർ, മരുതം നഗർ സ്വദേശി സഞ്ജയിയെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറി ന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസ് സംഘം കോയമ്പത്തൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. IPO STOCK Trading ൽ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരനിൽ നിന്ന് പല തവണകളായി 1,06,75,000 രൂപ ഇയാൾ പ്രതി ഉൾപ്പെട്ട സംഘം തട്ടിയെടുത്തത്.