മുതുപിലാക്കാട് ക്ഷേത്രത്തിനു മുൻ വശം പൂക്കളം ഇട്ട സൈനികർ ഉൾപ്പടെയുള്ളവർക്കെതിരെ കേസ് എടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.ശാസ്താംകോട്ട ഫിൽറ്റർ ഹൗസിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ക്ഷേത്രത്തിനു മുന്നിൽ ബാരിക്കേഡ് ഉയർത്തി പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഉത്ഘാടനം ചെയ്തു.