കഴിഞ്ഞ ദിവസം ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ജോലി കഴിഞ്ഞ് മടങ്ങവെ, ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ കല്‍കൂന്തലില്‍ വെച്ച് അപകടത്തില്‍ പെട്ടിരുന്നു. അപകട ശേഷം ഇവര്‍ നെടുംകണ്ടം താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ നിന്ന് അപകടം സംബന്ധിച്ച വിവരം പോലീസിന് കൈമാറി. എന്നാല്‍ പരുക്കേറ്റവരുടെ മൊഴി രേഖപെടുത്താന്‍ പോലിസ് ആശുപത്രിയില്‍ എത്തിയില്ല. പകരം സ്റ്റേഷനിലേയ്ക് വിളിച്ചു വരുത്തുകയായിരുന്നു. സ്റ്റേഷനില്‍ മൂന്ന് മണികൂറോളം ഇരുന്നിട്ടും ഇവരുടെ മൊഴി രേഖപെടുത്തിയില്ലെന്നും അപമര്യാദയായി പെരുമാറി എന്നുമാണ് ആരോപണം.