'ലഹരിക്കെതിരേ അമ്മമാർ പോരാളികള്‍ എന്ന മുദ്രാവാക്യമുയർത്തി'മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എംപിയുടെ നേതൃത്വത്തില്‍ നടത്തുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് പന്തളം ജംഗ്ഷനിൽ സ്വീകരണം നൽകി. പന്തളം തെക്കേക്കര, കുരമ്പാല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.ജ്വലിക്കട്ടെ സ്ത്രീശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരല്‍ ചൂണ്ടാം കരുത്തോടെ എന്നീ മുദ്രാവാക്യങ്ങളുമുയർത്തി മഞ്ചേശ്വരത്തു നിന്നുമാരംഭിച്ച ജാഥ സെപ്റ്റംബർ 30 ന് പാറശ്ശാലയിൽ സമാപിക്കും.പന്തളം ജംഗ്ഷനിൽ നടന്ന സ്വീകരണ സമ്മേളനം മുൻ എം എൽ എ അഡ്വ ശിവaദാസൻ നായർ ഉദ്ഘാടനം ചെയ്തു.