ഓണത്തിനു മുന്നോടിയായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വകുപ്പ് നടത്തുന്ന പരിശോധന കർശനം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, വിലക്കയറ്റവും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയും തടയുന്നത് ലക്ഷ്യമിട്ടാണ് നടപടി. ആറ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ തൃത്താല, മണ്ണാർക്കാട്, കോങ്ങാട്,ആലത്തൂർ, ഒറ്റപ്പാലം, പാലക്കാട് സർക്കിളുകൾക്ക് കീഴിൽ 80 കേന്ദ്രങ്ങളിൽ പരിശോധന നടന്നു. ഇതിൽ മണ്ണാർക്കാട്, കോങ്ങാട് സർക്കിളുകളിൽ സിവിൽ സപ്ളൈസിന്റെയും എക്സൈസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധന.