ചിറയിൻകീഴിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 24 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. രാജേന്ദ്രലാൽ (63 വയസ്) എന്നയാളാണ് മദ്യ ശേഖരവുമായി പിടിയിലായത്. മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദീപുക്കുട്ടൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ രാജേഷ്.കെ.ആർ, ബിജു.എ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്കുമാർ, അജാസ്, അഖിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവർ കേസെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നു.