സ്ത്രീ പീഡനക്കേസിലെ പ്രതിയായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷിന്റെ ഫ്ലാറ്റിലേക്ക് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പ്രവർത്തകർ പ്രതിഷേധ പ്രകടനം ആരംഭിച്ചത്.നൂറുകണക്കിന് പ്രവർത്തകരാണ് മുകേഷിന്റെ മരടിലെ ഫ്ലാറ്റിലേക്ക് പ്രതിഷേധ പ്രകടനമായി എത്തിയത്.വിവരമറിഞ്ഞ മരട് പോലീസ് ഫ്ലാറ്റിനു മുന്നിൽ ബാരിക്കേഡ് വച്ച് പ്രവർത്തകരെ തടഞ്ഞു.