കെഎസ്ഇബി ലിമിറ്റഡ് കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഒരു ജനറേറ്റർ അവിചാരിതമായ കാരണത്താൽ പ്രവർത്തനരഹിതമായതിനാൽ പവ്വർ ഹൗസിൽ നിന്നും ജനറേഷൻ ഭാഗീകമായതിനാൽ ശബരിഗിരിപവ്വർ ഹൗസിൽ നിന്നും പുറന്തള്ളുന്ന വെള്ളം മൂലം മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190 മീറ്ററുമാണ് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയിട്ടുള്ളതും ഇത് 192.63 മീറ്ററായി ഉയർന്നാൽ ഏതു സമയത്തും മൂഴിയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തേണ്ടതായി വരും .