കൊച്ചിയിൽ ചേരാനെല്ലൂരിൽ കണ്ടെയ്നർ ടെർമിനൽ റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കുതിര ചത്തു. കഴിഞ്ഞ ദിവസം രാത്രി അശ്രദ്ധമായ കുതിരസവാരിക്കിടെയാണ് അപകടം സംഭവിച്ചത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കുതിരയെ രണ്ടുമണിക്കൂറോളം റോഡിൽ കിടന്ന ശേഷം മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഫത്തഹുദ്ദീൻ എന്നയാളാണ് അപകടസമയത്ത് കുതിരപ്പുറത്തുണ്ടായിരുന്നത്. റിഫ്ലക്ടർ ലൈറ്റുകൾ ഇല്ലാതെ നിയമം ലംഘിച്ചുള്ള സവാരിയാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു.