പട്ടിക്കാട് സ്വദേശി 42 വയസ്സുള്ള പ്രമോദ് ആണ് മരിച്ചത്. പട്ടിക്കാട് മൂലംങ്കോട് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെ മൂലംങ്കോട് ആളൊഴിഞ്ഞ വീട്ടിൽ മദ്യപിച്ചെത്തിയ പ്രമോദ് കിടക്കുകയായിരുന്നു. ഇതിനിടയിൽ സംഘം ചേർന്ന് എത്തിയ ആളുകൾ പ്രമോദിനെ മർദ്ദിച്ചു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രമോദ് ശനിയാഴ്ച ഉച്ചവരെ ആളൊഴിഞ്ഞ വീട്ടിൽ തന്നെ കിടന്നു.