ആറൻമ്മുള ഉത്രട്ടാതി ജലമേളയുടെ സുരക്ഷക്കായി ഇക്കുറി സൈന്യവും ഉണ്ടാകും കേന്ദ്ര സേനകളുടെയും സംസ്ഥാന പോലീസ് ഫയർ ഫോഴ്സ് എന്നിവരുടെയും നേതൃത്വത്തിലുള്ള സുരക്ഷക്കൊപ്പം പള്ളിയൊട സേവാസംഘം പ്രാദേശിക മുങ്ങൽ വിദഗ്ധരെ ഉൾപ്പെടുത്തി അഞ്ചോളം സുരക്ഷാ ബോട്ടുകളും ഒരുക്കിയിട്ടുണ്ട്. രണ്ട് ബ്രിഗേഡിയർമാരുടെ നേതൃത്വത്തിൽ പാങ്ങോട് സൈനിക ക്യംപിൽ നിന്നുള്ള പതിനഞ്ചംഗ സൈനിക സംഘമാണ് ആറൻമുള ഉത്രട്ടാതി ജലമേളയുടെ സുരക്ഷാ ക്രമീകരണങ്ങൾക്കായി എത്തിയിട്ടുള്ളത്. കൂടാതെ എൻ ഡി ആർ എഫ് സംഘവും എത്തിച്ചേരും.