പാലക്കാട് പുതുനഗരം മങ്ങോട് സ്ഫോടനം നടന്ന വീട്ടിൽ പോലീസ് പരിശോധന നടത്തി. പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായി ഇന്ന് വൈകുന്നേരമാണ് പരിശോധന നടത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് മങ്ങോട് വീട്ടിൽ പൊട്ടിത്തെറിയുണ്ടായത്. വീട്ടിൽ താമസിച്ചിരുന്ന ആംബുലൻസ് ഡ്രൈവറായിരുന്ന ഷെരീഫനും സഹോദരി ഷഹാനക്കുമാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഷെരീഫ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്