അമിതവേഗത ചോദ്യം ചെയ്തതിന് സ്വകാര്യ ബസിന്റെ നിരത്തിലെ പരാക്രമം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരെ ഭീഷണിയും സ്കൂട്ടറിന് പിന്നാലെ ഇടിക്കാൻ വന്നു എന്നുമാണ് പരാതി,നിലമ്പൂർ സ്വദേശി അഭിഷേകിനും കുടുംബത്തിനുമാണ് ദുരനുഭവം ഉണ്ടായത്. കരിമ്പുഴ പാലത്തിന് സമീപം വെച്ചാണ് ഇന്നലെ രാത്രി സംഭവം നടന്നത്,സ്കൂട്ടറിനെ തൊട്ടു പുറകെ ബസ് ഇടിക്കാൻ വരികയും ഭീഷണിപ്പെടുത്തുക യും ചെയ്തുവെന്നാണ് പരാതി, ഇതിനെ തുടർന്ന് കുടുംബം നിലമ്പൂർ പോലീസിൽ പരാതി നൽകി.