തടിയമ്പാട് സ്വദേശി സനീഷാണ് മരിച്ചത്. പനംകുരു കച്ചവടത്തിനായി സനീഷ് ബൈക്കില്‍ എത്തിയപ്പോഴാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തില്‍ നിന്നും ആറ്റിലേക്ക് പതിച്ചത്. തലയ്ക്ക് പരിക്കേറ്റ അനീഷിനെ നാട്ടുകാരെത്തി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ദ ചികിത്സക്കായി മാറ്റി. ഇതിനായി ആംബുലന്‍സില്‍ കോതമംഗലത്തെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീഴ്ചയില്‍ തലക്കേറ്റ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.