ഇഞ്ചക്കാട് സ്വാശ്രയ കര്‍ഷക സമിതിയുടെ പുതിയ കെട്ടിടത്തിനായി പണം അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇഞ്ചക്കാട് സ്വാശ്രയ കര്‍ഷക സമിതി വി എഫ് പി സി കെ യുടെ പുതിയ കെട്ടിടത്തിനായുള്ള സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. സ്വാശ്രയ കര്‍ഷക സമിതി ഫണ്ട് സമാഹരിച്ചാണ് സ്ഥലം വാങ്ങിയത്. ഇഞ്ചക്കാട് വിപണിയോട് ചേര്‍ന്നുള്ള നാല് സെന്റ് സ്ഥലം 11 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. നിലവിലെ കെട്ടിടത്തില്‍ സ്ഥല പരിമിതിയുള്ളതിനാല്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.