ഒരുവര്‍ഷം മുമ്പാണ് മൂന്നാര്‍ സൈലന്റുവാലി റോഡ് ബിഎം ബിസി നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിനോദസഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന മീശപ്പുലിമലയിലേക്ക് പോകുന്ന പ്രധാന റോഡാണ് ഇത്. 19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മ്മിച്ചത് 6 കോടി രൂപ ചിലവഴിച്ചാണ്. എന്നാല്‍ നിലവാരമില്ലാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതാണ് ഇപ്പോള്‍ റോഡ് തകരാന്‍ ഇടയാക്കിയതെന്നാണ് ആരോപണം. റോഡിന്റെ നിര്‍മ്മാണം നിലവാരമില്ലാത്തതാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല.