തിരുവല്ല സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്ന എം എം ലോറൻസിന്റെ ഒന്നാം അനുസ്‌മരണം രാവിലെ തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം നടന്നു. അനുസ്‌മരണയോഗം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. . സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് അധ്യക്ഷനായി.