ഇടമലക്കുടി കൂടലാര്‍കുടിയിലെ 60 വയസ്സുള്ള രാജാക്കന്നിയെയാണ് കിലോമീറ്ററുകള്‍ ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. രാജാക്കന്നി ഒരാഴ്ച്ചയായി പനി ബാധിച്ച് ഇടമലക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ രാജാക്കന്നിയെ കുടിയിലെ ആളുകള്‍ മഞ്ചല്‍ കെട്ടി നാല് കിലോമീറ്റര്‍ ചുമന്ന് മാങ്കുളത്തിനടുത്തുള്ള ആനക്കുളത്ത് എത്തിച്ചു. അവിടെ നിന്നും വാഹനത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് പനി ബാധിച്ച് പിഞ്ചു ബാലനും ആശുപത്രിയിലേയ്ക് പോകുന്നവഴി മരണപ്പെട്ടിരുന്നു.