പിതാവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട മണികണ്ഠന്‍ ടേബിള്‍ ഫാനും ഫ്‌ലാസ്‌കും ഉപയോഗിച്ച് ആണ്ടവരെ മര്‍ദ്ധിയ്ക്കുകയായിരുന്നു. സംഭവ സമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. ആണ്ടവരുടെ തലയിലും മുഖത്തും അടിയേറ്റു. സാരമായി പരുക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് മധുര മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. മണികണ്ഠനെ രാജാക്കാട് പോലിസ് അറസ്റ്റ് ചെയ്തു. രാജകുമാരി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ദീര്‍ഘ കാലം സിപിഎം രാജാക്കാട് ഏരിയ കമ്മറ്റി അംഗവുമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ആണ്ടവര്‍.