അഴിമതിയും വികസനമുരടിപ്പുമായി മുഖംനഷ്ടപ്പെട്ട പിണറായി സര്‍ക്കാര്‍ മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നോക്കുകയാണെന്ന് വി. മുരളീധരൻ. അയ്യപ്പസംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം കൂടി നടത്തുന്നത് ഒന്നാന്തരം പ്രഹസനമാണ്.ലോകകേരള സഭയുടെ മറ്റൊരു പതിപ്പ് മാത്രമാണ് അയ്യപ്പ സംഗമം. തെരഞ്ഞെടുപ്പിന് വേണ്ടി പണപ്പിരിവാണ് ലക്ഷ്യം. ശബരിമലക്ക് വേണ്ടി ഒരു മാസ്റ്റർ പ്ലാൻ പോലുമില്ലാത്തവരാണ് ഇതിനായി ഇറങ്ങുന്നത്.