പോലീസ് മർദ്ദനം നോക്കി നോക്കിനിൽക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.വേണ്ടി വന്നാൽ അടിച്ചു കാൽഓടിക്കുമെന്നും യൂണിഫോമിട്ട് പുറത്തിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.എസ്.സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കെപിസിസി ആഹ്വാനപ്രകാരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.