പോലീസ് സ്റ്റേഷനൽ വച്ച് കൈക്കൂലി വാങ്ങിയ എസ് ഐയെ വിജിലൻസ് അറസ്റ്റ് ചെയ്തു. മരട് സ്റ്റേഷനിലെ എസ് ഐ ആയ ഗോപനെആണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. വാഹനാപകട കേസിലെ കക്ഷികളുടെ കയ്യിൽ നിന്ന് പതിനായിരം രൂപയാണ് എസ് ഐ ആവശ്യപ്പെട്ടത്. ഇതോടെ പരാതിക്കാർ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ പണവുമായി സ്റ്റേഷനിൽ എത്തിയവരുടെ കൈയ്യിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് എസ് ഐ യെ വിജിലൻസ് പിടിച്ചത്. പ്രതിയിൽ നിന്ന് പോക്കറ്റിൽ വച്ച പണവും വിജിലൻസ് കണ്ടെത്തി.