ഇന്നലെ രാത്രി കൊണ്ടൂർക്കര റേഷൻ കടയ്ക്ക് സമീപത്താണ് സംഭവം ഉണ്ടായത്. ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന കീഴായൂർ സ്വദേശി പനംകുറ്റിയിൽ വീട്ടിൽ അൻവർ സാദിക്കിനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കാനും ശ്രമിച്ചു. സംഭവത്തിൽ പട്ടാമ്പി നമ്പ്രാം സ്വദേശി ഷാജഹാനെ പട്ടാമ്പി പോലീസ് പിടികൂടി. അൻവർ സാധിക്കും ഷാജഹാന്റെ സഹോദരനുമായുള്ള തർക്കത്തെ തുടർന്നുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്.