എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കെഎസ്‌യു വിദ്യാർത്ഥി നേതാക്കളെ വടക്കാഞ്ചേരി പോലീസ് കോടതിയിൽ ഹാജരാക്കിയത് മുഖംമൂടി ധരിപ്പിച്ച് വിലങ്ങണിയിച്ച് സംഭവം വിവാദമായതോടെ വടക്കാഞ്ചേരി എസ്.എച്ച്.ഒ യു.കെ ഷാജഹാന് കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകി. തിങ്കളാഴ്ച എസ്.എച്ച്.ഒ കോടതിയിൽ ഹാജരാകണം എന്ന് കാണിച്ചാണ് വടക്കാഞ്ചേരി കോടതി നോട്ടീസ് നൽകിയത്.