സ്റ്റേഷൻ റൗഡി തൈക്കാട്ടുശ്ശേരി സ്വദേശി വലിയവീട്ടിൽ അക്ഷയ് , കൂട്ടാളി പടിഞ്ഞാറേ പെരുമ്പിള്ളിശ്ശേരി സ്വദേശി പടിക്കൽ വീട്ടിൽ രഞ്ജിത്ത് എന്നിവരെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10 മണിയോടെ ഊരകം ബാറിന് മുൻവശം പാർക്കിങ്ങ് ഏരിയയിൽ വെച്ച് ഊരകം സ്വദേശി കൊക്കെരി വീട്ടിൽ അഭിലാഷ് 38 അഭിലാഷിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.