Thiruvananthapuram, Thiruvananthapuram | Aug 1, 2025
മദ്യപിക്കുന്നതിടയിൽ അസഭ്യം പറഞ്ഞത് വിലക്കിയതിന്റെ പ്രകോപനത്തിൽ മത്സ്യത്തൊഴിലാളിയുടെ തലപിടിച്ച് റോഡിടിലിടിച്ച് പരിക്കേൽപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. കോട്ടുകാൽ വില്ലേജിൽ ചൊവ്വര അമ്പലത്തുമൂല ഷൈനി ഹൗസിൽ തീർഥപ്പൻ(56) ആണ് മരിച്ചത്. അയൽവാസിയായ അലോഷ്യസിനെതിരെ വിഴിഞ്ഞം പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു.