എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ അട്ടേങ്ങാനം പോസ്റ്റ് ഓഫീസിലേക്ക് വെള്ളിയാഴ്ച മാർച്ചും ധർണ്ണയും നടത്തി. രാവിലെ നടന്ന മാർച്ചും ധർണ്ണയും യൂണിയൻ ജില്ല സെക്രട്ടറി ഗൗരി പനയാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി ഇന്ദിര അധ്യക്ഷത വഹിച്ചു. കർഷകസംഘം ജില്ല എക്സിക്യൂട്ടീവ് അംഗം യു ഉണ്ണികൃഷ്ണൻ , കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എച്ച് നാഗേഷ് തുടങ്ങിയവർ സംസാരിച്ചു