ചെറുപ്പുളശ്ശേരിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിയ്ക്കെതിരെ ബന്ധുക്കൾ രംഗത്ത്. കെഎസ്ഇബിയുടെ അനാസ്ഥയാണ് യുവാവ് മരിക്കാൻ ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ചെർപ്പുളശ്ശേരി ടൗണിൽ AKG റോഡിൽ ട്രാൻസ്ഫോർമറിനു സമീപത്താണ് കാറൽമണ്ണ തൃക്കടീരി മനപടി വീട്ടിൽ മണികണ്ഠനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കയ്യിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. നഗരത്തിൽ ഒട്ടും സുരക്ഷയില്ലാതെയാണ് ട്രാൻസ്ഫോർമർ നിലനിൽക്കുന്നത്. ട്രാൻസ്ഫോർമറിന്റെ താഴ്ഭാഗത്തുള്ള ഫ്യൂസിന്റെ ഭാഗത്ത് കമ്പികൾ കൊണ്ട് മാത്രം കെട്ടിയ അവസ്ഥയാണ്.