Thiruvananthapuram, Thiruvananthapuram | Aug 30, 2025
മനുഷ്യ-വന്യജീവി സംഘർഷത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് നീതി ലഭ്യമാക്കുന്നതിനായടക്കം പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുകയാണെന്ന് സുപ്രീം കോടതി ജഡ്ജിയും ദേശീയ ലീഗൽ സർവീസസ് അതോറിറ്റി (NALSA) എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.'മനുഷ്യ-വന്യജീവി സംഘർഷവും സഹവർത്തിത്വവും: നിയമ-നയപരമായ വീക്ഷണം' എന്ന വിഷയത്തിൽ നടക്കുന്ന മേഖല സമ്മേളനം നിയമസഭാ ശങ്കര നാരായാണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.