ഇടുപ്പിനുള്ള വൈകല്യം മൂലം കാൽ മടക്കിവയ്ക്കാൻ പറ്റാത്ത വായോധികയായ രോഗിയുടെ ഗർഭാശയം അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ അപൂർവ്വ ശാസ്ത്രക്രിയ നടത്തി നീക്കം ചെയ്തതായി ആശുപത്രി അധികൃതർ പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നേരെ കിടത്തിയുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ വഴിയാണ് ഗർഭാശയം നീക്കം ചെയ്തത്. ലൈഫ് ലൈൻ ആശുപത്രി ഗൈനക് ലാപ്പറോസ്കോപ്പി വിഭാഗം മേധാവി ഡോ സിറിയക് പാപ്പച്ചനാണ് ശാസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. Uterine Hitch Technique ഉപയോഗിച്ചാണ് ലാപ്പറോസ്കോപ്പിക് സർജറി നടത്തിയത്.