കോഴിക്കോട്: ഉത്രാടരാവിൽ റാപ്പ് സംഗീതവുമായെത്തി വേദിയിലും സദസ്സിലും തരംഗം സൃഷ്ടിച്ച് ഇന്ത്യൻ ഹിപ് ഹോപ്പ് റാപ്പ് താരം റഫ്താർ. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷമായ മാവേലിക്കസ് 2025ന്റെ നാലാം ദിവസം മാങ്കാവ് ലുലു മാളിലെ വേദിയിലാണ് റാപ്പ് ഗാനങ്ങളും ഉജ്ജ്വല പ്രകടനങ്ങളുമായി റഫ്താറും സംഘവും കാണികളെ കൈയ്യിലെടുത്തത്. ഞാൻ പറയുന്നത് മലയാളമാണെങ്കിലും എന്റെ പാട്ടുകൾ ഹിന്ദിയിലാണ് എന്ന ആമുഖത്തോടെയാണ് ദിലിൻ ഷോ ആരംഭിച്ചത്. വൈകീട്ട് ആരംഭിച്ച പരിപാടി രാത്രി 10ന് സമാപി