പെറ്റി കേസിൽ തട്ടിപ്പു നടത്തിയ പോലീസ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിലെ ശാന്തികൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തതായി ഡിവൈഎസ്പി വൈകിട്ട് ആറുമണിക്ക് ഓഫീസിൽ പറഞ്ഞു.പോലീസിൻറെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റിൽ ജോലി ചെയ്തിരുന്ന സമയത്ത് രസീതുകളിലും, ബാങ്കിൽ അടയ്ക്കുന്ന തുകകളിലും കൃത്രിമം കാട്ടി 16 ലക്ഷത്തോളം രൂപ ശാന്തി കൃഷ്ണൻ തട്ടിയെടുത്തത്.