ആറ് ക്രിമിനൽക്കേസുകളിലെ പ്രതികളായ പോരിങ്ങോട്ടുകര താന്ന്യം തോട്ടാൻചിറ സ്വദേശി പറമ്പിൽ വീട്ടിൽ ആദിത്യ കൃഷ്ണ, പെരിങ്ങോട്ടുകര സ്വദേശി തൈവളപ്പിൽ വീട്ടിൽ ഗോകുൽ കൃഷ്ണ എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. താന്ന്യം സ്വദേശി എരണേഴത്ത് വീട്ടിൽ അഭിനവ് കൃഷ്ണയേയും സുഹൃത്തുക്കളായ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിൽ കത്തികുത്തേറ്റ് അഭിനവ് കൃഷ്ണക്ക് പരിക്കേറ്റിരുന്നു.