ഓഡിയോയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണ്. വസ്തുതയുമായി പൊരുത്തപ്പെടുന്ന യാതൊന്നും അതിനകത്തില്ല :ഏതാനും വർഷം മുമ്പ് നടത്തിയ പരാമർശം ആണെങ്കിലും ഇത്തരത്തിൽ അനുചിതമായ ഒരു പരാമർശം ഒരു തെറ്റായ കാര്യമായിട്ടാണ് പാർട്ടി കാണുന്നത്. ഇക്കാര്യത്തിൽ ശരത്തിൽ നിന്നും പാർട്ടി വിശദീകരണം തേടുമെന്നും രാഷ്ട്രീയ എതിരാളികൾക്ക് വീണുകിട്ടിയ ആയുധം എന്ന നിലയിലാണ് ഈ ഓഡിയോ പ്രചരിപ്പിക്കുന്നതെന്നും കെ.വി അബ്ദുൽ ഖാദർ പറഞ്ഞു.