കെഎസ്ആർടിസി ബസിൻ്റെ സൈഡ് മിറർ തകർത്ത കേസിൽ രണ്ടുപേർ പിടിയിൽ. ചൊവ്വാഴ്ച രാത്രി 8.35-ഓടെ മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനിലാണ് സംഭവം. പറവൂരിൽനിന്ന് ആറന്മുളയിലേക്കു പോയ തീർഥാടന ബസാണ് ആക്രമിക്കപ്പെട്ടത്. മുളന്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം. കെഎൽ 15 എ 1764 നമ്പർ കെഎസ്ആർടിസി ബസിൻ്റെ സൈഡ് മിറർ ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ ചേർന്ന് തകർക്കുകയായിരുന്നു.