കമ്പം ഗൂഡല്ലൂര്‍ സ്വദേശി സുമതിയെയാണ് 50 കിലോ പച്ച ഏലക്കായുമായി പിടികൂടിയത്. നെറ്റിത്തൊഴു പാലാക്കണ്ടം ഭാഗത്ത് ഞാവള്ളിക്കുന്നില്‍ സണ്ണി കുര്യന്റെ നാലേക്കറോളം വരുന്ന ഏലത്തോട്ടത്തില്‍ നിന്നാണ് പച്ച ഏലക്ക മോഷണം പോയത്. നൂറോളം ചെടികളില്‍ നിന്നുമായി 50 കിലോയോളം പച്ച ഏലക്കയാണ് ഇവര്‍ മോഷ്ടിച്ചത്. ഏലക്കായും ആയി പോകുന്നതിനിടെ സംശയം തോന്നിയ നാട്ടുകാരാണ് വണ്ടന്‍മേട് പോലീസില്‍ വിവരമറിയിച്ചത്. പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് സുമതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.