കോഴിക്കോട്: ഓണാവധി ആഘോഷിക്കാൻ ബീച്ചിലെത്തിയ ജനസാഗരത്തിന് സംഗീതരാവ് സമ്മാനിച്ച് ഷാൻ റഹ്മാൻ ഷോ. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025 ന്റെ ഭാഗമായി ഇന്ന് വൈകീട്ടാണ് ഷാൻ റഹ്മാനും സംഘവും മെലടികളും ഫാസ്റ്റ് നമ്പറുകളുമായി ആസ്വാദകരെ പാട്ടിന്റെ തിരയിൽ അലിയിച്ചത്. രാത്രി പത്തുമണി വരെ ആടിയും പാടിയുമാണ് ഒഴികിയെത്തിയ സദസ്സ് ഷോയിൽ ആവേശം തീർത്തത്. തട്ടത്തിൻ മറയത്തിലെ എൻ ശ്വാസമേ, മുത്ത്ചിപ്പി പോലൊരു, ഒരു തൂവൽ തെന്നൽ, തിരുവാവണി രാവ്, കൈക്കോട്ടും കണ്ടിട്ടില്ല, ഈ