മുണ്ടക്കൊല്ലിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. അപകടത്തെത്തുടർന്ന് ബൈക്ക് യാത്രക്കാരായ മുഹമ്മദ് ഹാഷിം ഇസ്മായിൽ സംഭവസ്ഥലത്ത് വച്ച് മരിച്ചിരുന്നു. സ്ഥലത്തെത്തിയ നൂൽപ്പുഴ പോലീസ് കെഎസ്ആർടിസി ബസ് ഓട്ടം തുടരാൻ അനുവദിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്