ഓപ്പറേഷൻ സിന്തൂർ' എന്ന് അത്തപ്പൂക്കളത്തിൽ എഴുതിയതിനെതിരെ കൊല്ലം ശാസ്താംകോട്ടയിൽ ക്രിമിനൽ കേസ് രജിസ്‌റ്റർ ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരെ സെക്രട്ടറിയേറ്റിന് മുൻപിൽ പ്രതിഷേധ പൂക്കളമിട്ട് യുവമോർച്ചയുടെ പ്രതിഷേധം. ഇന്ന് രാവിലെയാണ് യുവമോർച്ച പ്രതിഷേധം നടത്തിയത്.ഓപ്പറേഷൻ സിന്ദൂർ എന്ന് പൂക്കൾ കൊണ്ട് എഴുതികൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധ പരുപാടി യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വി മനുപ്രസാദ് ഉദ്ഘാടനം ചെയ്തു.